കാഴ്ചകളെപ്പോഴും ചുറ്റുമുണ്ടെങ്കിലും ചിന്തകൾ കണ്ണ് തുറക്കുന്നിടത്തുനിന്നാണ് ഒരാൾ സഞ്ചാരം തുടങ്ങുക... ഭൂതകാലത്തിലേറിയുള്ള ഓരോ യാത്രയും നിശ്ചലതയുടെ സൗന്ദര്യത്തിലേക്ക് ഊളിയിടാൻ അയാളെ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും. അതുവരെയും കണ്ടതിനൊക്കെ പുതിയൊരർത്ഥവും സൗന്ദര്യവും അയാളിൽ തെളിഞ്ഞുവരും...
പ്രകൃതി ഒരു കലയായി കണ്മുന്നിൽ പകർന്നാടുമ്പോൾ അതിന്റെ ഓരോഭാവവും ആത്മാവ് ചാലിച്ചു പകർത്തുമ്പോളുണ്ടാകുന്ന അനുഭൂതി.. കാട്, ചെറുപൂവുകൾ, ചോലകൾ, ഓരോ ഫോക്കസിനും അവരറിയാതെ വിഷയമാകുന്ന ചരാചരങ്ങളൊക്കെത്തന്നെ മനസിന്റെ ഫ്രെമുകളിൽ വിടർത്തുന്ന ഒരു വിസമയമുണ്ട്...
അത് പിന്നെയും സഞ്ചരിക്കുവാൻ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും...ഒഴുകുന്ന കാട്ടാറും അവയിലുരസി മുഖം മിനുക്കുന്ന കല്ലുകളും എന്തിനേറെ സ്വന്തം നിഴൽപ്പോലും അകക്കണ്ണു കൊരുത്തിട്ട കാഴ്ച്ചയിൽ ഒരു അത്ഭുതമാണ്. ജിജ്ഞാസയുടെ ഒരു കനലു വീണാൽ ഏറെയറിയുവാൻ ആരുമൊരു സഞ്ചാരിയാകും. പിന്നെ രാവെന്നും പകലെന്നും ഭേദമില്ലാതെ ഓരോ കറുകയേയും റീലുകളിൽ വരച്ചിടുകയായി...
ആധുനികതയുടെ സാങ്കേതികതകളൊന്നുമില്ലാതെ മനസ്സിൽ മാന്ത്രികത തീർത്ത പഴയ ഫോട്ടോഗ്രാഫർമാരെ പ്രണമിക്കുന്നു... 19th ഓഗസ്റ്റ് വേൾഡ് ഫോട്ടോഗ്രാഫി ഡേയ് ...